മത്സ്യതൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടന്‍ വിതരണം ചെയ്യണം

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടന്‍ നല്‍കണമെന്ന് ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ്സ് കോട്ടയം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.സമ്പാദ്യ-സമാശ്വാസ പദ്ധതി പ്രകാരമുളള തുകകള്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി കൃത്യമായി തുക കിട്ടുന്നില്ലെന്ന് ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവന്‍ അറിയിച്ചു. വര്‍ഷം തോറും 500 രൂപ വീതം മൂന്ന് ഗഡുക്കളായി 1500 രൂപയാണ് മത്സ്യതൊഴിലാളികള്‍ അടയ്ക്കുന്നത്. ഈ തുകക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും ചേര്‍ത്ത് 4500 രൂപയാണ് തൊഴിലാളികള്‍ക്ക് തിരികെ നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം 1500 രൂപ മാത്രമാണ് തിരികെ നല്‍കിയത്. മുഴുവന്‍ തുകയും കൃത്യമായി ലഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *