വൈക്കം: പൂര്‍വ്വസൂരികളായ മഹത്തുക്കളുടെ ഉദാത്തമായ സമര്‍പ്പിത സേവനമാണ് എന്‍ എസ് എസ് പ്രസ്ഥാനത്തിന്റെ അഭൂതപൂര്‍വ്വമായ പുരോഗതിക്ക് നിദാനമായതെന്ന് വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ കാരിക്കോട് പറഞ്ഞു. തനിക്കുള്ളത് നാടിന്റെ നന്മയ്ക്കായി നല്‍കിയ പവിത്രമായ പാരമ്പര്യമാണ് നമുക്കുള്ളത്. തനിക്ക് എന്തു കിട്ടുമെന്നതല്ല, മറിച്ച് തനിക്ക് നാടിന് വേണ്ടി എന്തു ചെയ്യുവാന്‍ കഴിയുമെന്ന ചിന്തയും പ്രവര്‍ത്തിയുമാണ് ഇന്നത്തെ തലമുറയ്ക്കുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ സെപ്തംബര്‍ 13-ന് നടത്തുന്ന മന്നം നവോത്ഥാന സൂര്യന്‍ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന വൈക്കം താലൂക്ക് നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള ക്ഷേമ പദ്ധതികളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എന്‍ സ്മാരക എന്‍ എസ് എസ് ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രതിനിധി സഭാംഗവും ഫൈനാന്‍സ് ചെയര്‍മാനുമായ ബി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിവിധ കരയോഗങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച നിധി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബി. അനില്‍കുമാറും, കണ്‍വീനര്‍ പി എന്‍ രാധാകൃഷ്ണനും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ക്ക് നിധി കൈമാറി. സമ്മേളന വിജയത്തിനായി 14 മേഖലകളിലും 97 കരയോഗങ്ങളിലുമായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതായി സംഘാടകര്‍ അറിയിച്ചു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി വേണുഗോപാല്‍, പി എസ് വേണുഗോപാല്‍, വി എന്‍ ദിനേശ് കുമാര്‍, അനില്‍കുമാര്‍, എസ് മധു, മീരാ മോഹന്‍ദാസ്, ഗിരിജാ പ്രകാശ്, സുരേഷ് ബാബു, എസ് മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം-സെപ്തംബര്‍ 13-ന് വൈക്കത്ത് നടത്തുന്ന വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ അവലോകന യോഗം യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
സമര്‍പ്പിത സേവനത്തിന്റെ ഉദാത്ത മാതൃകയാണ് എന്‍ എസ് എസി ന്റെ വളര്‍ച്ചക്ക് നിദാനമെന്ന്-പി.ജി.എം. നായര്‍ കാരിക്കോട്
