ബാംഗ്ലൂർ .പ്രശസ്ത കന്നട സംവിധായകൻ നാരായണനെതിരെ സ്ത്രീപീഡനക്കേസ്. മരുമകൾ പവിത്രയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി തന്നെ ഉപദ്രവിക്കുകയും ഭർത്താവും മാതാപിതാക്കളും ചേർന്ന് ഇറക്കിവിട്ടൊന്നുമാണ് പവിത്രയുടെ പരാതി. കന്നടയിലെ പ്രശസ്ത സംവിധായകനാണ് നാരായണൻ . സ്ത്രീധനത്തിന്റെ പേരിൽ നാരായണനും മകൻ പവനും ക്രൂരമായി മർദ്ദിച്ചു എന്ന് പരാതിയിൽ പറയുന്നു. നാരായണിന് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ പണം ആവശ്യം വന്നിരുന്നു അന്ന് കുറച്ച് പണം തൻറെ മാതാപിതാക്കൾ നൽകി ഇത് പിന്നീട് തിരിച്ചു നൽകിയില്ലെന്നും പവിത്ര പരാതിയിൽ പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ നാരായണനും ഭാര്യയും മകൻ പവനും ആയിരിക്കും പവിത്ര പരാതിയിൽ പറഞ്ഞു ജ്ഞാനപരിധി പോലീസ് കേസെടുത്തിട്ടുണ്ട് .
സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചു എന്നു പറഞ്ഞു പ്രശസ്ത കന്നട സംവിധായകൻ നാരായണനെതിരെ മരുമകളുടെ പരാതി.
