തിരുവനന്തപുരം . കിളിമാനൂരിർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാക്കൾക്ക് നേരെ കാറടിച്ചു കയറ്റാൻ ശ്രമിച്ചതായി പരാതി. വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് വീട്ടുടുമ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത് .സംഭവത്തിൽ കിളിമാനൂർ പാപ്പാല സ്വദേശികളായ ഷാനവാസ് ,ആനന്ദ് വിഷ്ണു, എന്നിവർക്ക് പരിക്കേറ്റു .കാർ യാത്രക്കാർക്കെതിരെ വീട്ടുടമ വിനോദ് കിളിമാനൂർ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കിളിമാനൂർ കുറവൻകുഴിയിലെ തട്ടുകടയ്ക്ക് സമീപമായിരുന്നു സംഭവം. തട്ടുകടയിൽ എത്തിയ രണ്ട് കാറുകളിൽ ഒന്ന് സമീപത്തെ വിനോദ് കുമാറിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്നു .വീടിനുമുന്നിൽ നിന്ന് കാർ അല്പം മാറ്റി നിർത്തണമെന്ന് വിനോദ് കുമാർ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത് .തുടർന്ന് വിനോദകുമാറിന്റെ പരിചയക്കാരായ ഷാനവാസ് ,വിഷ്ണു ,ആനന്ദ് എന്നിവർ തർക്കം നടക്കുന്നത് കണ്ട് സ്ഥലത്ത് എത്തി. ഇതിനു പിന്നാലെയാണ് ഇവർക്ക് നേരെ കാറിടിച്ച് കയറ്റാൻ ശ്രമം ഉണ്ടായത്. രണ്ടു കാറുകളിൽ ഒന്നിൽ സ്ത്രീകളും കുട്ടികളും അടക്കം ഉണ്ടായിരുന്നതായി പറയുന്നു. കാറിൽ ഉണ്ടായിരുന്നവർ അവിടെ നിന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതായി പരാതിയിലുണ്ട്. അതിനുശേഷം രണ്ട് കാറും സ്ഥലത്തുനിന്നു പോയി. സംഭവത്തിൽ പരിക്കേറ്റ യുവാക്കളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിന് കാർ ഇടിച്ച് കൊല്ലാൻ ശ്രമം.
