തിരൂരങ്ങാടി : കൊളപ്പുറം ഗവ. ഹൈസ്കൂളിലേക്ക് ഫ്രിഡ്ജ് വാങ്ങി നൽകി അധ്യാപകർ മാതൃകയായി. സ്കൂൾ പാചകപ്പുരയിലേക്കാണ് സ്ഥലം മാറി വന്ന അധ്യാപകരും, പുതിയതായി സർവീസിൽ ചേർന്ന അധ്യപകരും ചേർന്ന് ഫ്രിഡ്ജ് വാങ്ങി നൽകിയത്. പ്രധാന അധ്യാപിക ഗീത. എം.കെ, അധ്യാപകരായ സന്തോഷ്, ജിജി, ഷിജി, വിദ്യ, ഹരിത, സൽസബീൽ, അനിൽകുമാർ, മുഹമ്മദ് റഫീഖ് എന്നിവരുടെ കൂട്ടായ്മയായിലായിരുന്നു പ്രവർത്തനം.
