.മുഹമ്മ . തണ്ണീർമുക്കം പഞ്ചായത്തിലെ എട്ടാം വാർഡ് വെളിയമ്പ്ര കല്യാണിചിറ വീട്ടിൽ വിഷ്ണു (32)ആണ് ഡൽഹിയിൽ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീണു മരിച്ചതു. ഡൽഹി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞു തിങ്കളാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു വിഷ്ണു. ഓട്ടോ ഡ്രൈവർ ഉടനെ വിഷ്ണുവിനെ മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു . വിജയൻ രത്നവല്ലി ദമ്പതികളുടെ മകനാണ്. വിഷ്ണു അവിവാഹിതനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഡൽഹിയിൽ മലയാളി നേഴ്സ് ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞുവീണു മരിച്ചു
