കോട്ടൂർ ഗീതാഞ്ജലി പുരുഷസ്വയംസഹായഅംഗങ്ങൾ ഓണാഘോഷ പരിപാടികൾക്ക് ശേഷം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. രതികയുമായി ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ. ഓണാഘോഷത്തിൻ്റെ ഭാഗമായി കസേര ചുറ്റൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിയ്ക്ക് പൊട്ട് തൊടൽ എന്നീ മത്സരങ്ങൾ ഉണ്ടായിരുന്നു. സംഘം പ്രസിഡൻ്റ് കോട്ടൂർ ജയചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി വിഷ്ണു, ട്രഷറർ. സജു , മെമ്പർ നിസാർമാങ്കുടി എന്നിവരും സംഘാംഗങ്ങളും പങ്കെടുത്തു. തുടർന്ന് പായസ സദ്യയും മധുരവിതരണവും നടന്നു.
