ഏറ്റുമാനൂർ: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ , ന്യൂറോ ഡൈവർജൻ്റ് ആയ വ്യക്തികൾക്ക് ഐ.ടി.തൊഴിൽ പരിശീലനം നൽകുന്ന ഇൻക്ലൂസിസ് പദ്ധതിയുടെ ഭാഗമായി സ്പെഷ്യൽ സ്കൂളുകളിലെ ഡിജിറ്റൽ എജ്യുക്കേഷൻ പരിപാടിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം നടത്തി. ഏറ്റുമാനൂർ അതിരമ്പുഴ അനുഗ്രഹ സ്പെഷ്യൽ സ്കൂളിൽ സി.എം.സി.ചങ്ങനാശ്ശേരി പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ സി. മേരി ജെയ്സലി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സംസ്ഥാന ഡിസബിലിറ്റി കമ്മിഷണർ ഡോ. പി റ്റി ബാബുരാജ് സ്മാർട്ട് ക്ലാസ്റൂമിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ക്ലൂസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഇന്ക്ലൂസിസ് ഐ.ടി. സ്കില്ലിങ്ങ് പ്രോജെക്ട് ഉത്ഘാടനം ചെയ്തു. അ തിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. അനുഗ്രഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രശാന്തി, പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ആനി തോമസ്, ഗ്രാമ പഞ്ചായത്തംഗം സിനി ജോർജ്, എക്സപ്ഷണൽ ലേണിംഗ് ട്രെയിനിങ് മാനേജർ ജിൻസൺ ഏലിയാസ്, ഇന്ക്ലൂസിസ് മാനവ ശേഷി മാനേജർ സെലിൻ പോൾ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷാകർതൃ സംഘടന കോട്ടയം ജില്ലാ പ്രസിഡൻ്റ് മുരളി വെങ്ങാത്ത്, ഫാ. ജെറിൻ കാവനാട്ട്, റ്റി.ഡി.മാത്യു, മേഴ്സി മാണി എന്നിവർ സംസാരിച്ചു.ഫോട്ടോ:അനുഗ്രഹ ഇന്ക്ലൂസിസ് ഐ.ടി. സ്കില്ലിങ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ഉത്ഘാടനം സംസ്ഥാന ഡിസെബിലിറ്റി കമ്മിഷണർ ഡോ. പി. ടി. ബാബുരാജ് നിർവഹിക്കുന്നു.സിസ്റ്റർ പ്രശാന്തി, സിനി ജോർജ്, സിസ്റ്റർ മേരി ജയിസിലി, ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ജോസ് അമ്പലക്കുളം, ജിൻസൺ ഏലിയാസ്, റ്റി.ഡി.മാത്യു, സിസ്റ്റർ ആനി തോമസ്, സെലിൻ പോൾ എന്നിവർ സമീപം
സ്പെഷ്യൽ സ്കൂളുകളിലെ ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിക്കു തുടക്കമായി.
