കേരള കാർഷിക സർവകലാശാല 2025 ഓഗസ്റ്റ് 26 ന് കേരളത്തിൻ്റെ 14 ജില്ലകളിലെ 152 വികസന ബ്ലോക്കുകളിൽ കാർഷിക സാങ്കേതിക വിദ്യാദിനം ആചരിച്ചു. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പള്ളിച്ചൽ ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിൽ ബഹു. വൈസ് ചാൻസലർ ഡോ. ബി അശോക് IAS നിർവഹിച്ചു. അയൽ സംസ്ഥാനങ്ങളിലെ പോലെ കാർഷിക മുന്നേറ്റം സാധ്യമാകണമെങ്കിൽ കേരളത്തിന് ഇനിയും ഒട്ടേറെ ദൂരം സഞ്ചരിക്കാൻ ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കാർഷിക സർവകലാശാല അഗ്രിക്കൾച്ചർ ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്ററീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന തല കൃഷി അവാർഡ് ജേതാവ് ശ്രീ. ഹരികേശൻ നായരുടെയും കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യകളുടെ പ്രചാരകരായ ഭാസ്കരൻ, വേലായുധൻ പിള്ള, ബിജു, സനൽകുമാർ എന്നിവരെയും ആദരിക്കുകയും ചെയ്തു. സംസ്ഥാന ആസുത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ്, അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ശ്രീവൽസൻ ജെ. മേനോൻ തുടങ്ങിയവർ സംസാരിച്ചു. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മേൽത്തരം പച്ചക്കറി വിത്തിനങ്ങൾ, അയർ സൂക്ഷമൂലക മിശ്രിതം എന്നിവ കർഷകർക്ക് ബഹു. വൈസ് ചാൻസലർ ഡോ. ബി അശോക് IAS വിതരണം ചെയ്യുകയുണ്ടായി.ഇതേ സമയം തന്നെ സംസ്ഥാനത്തെ 152 വികസന ബ്ലോക്കുകളിലും സമാന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ പ്രയോക്താക്കളായും, പ്രചാരകരായും മികച്ച സംഭാവനകൾ നൽകിയ കർഷകർ ഇവിടെ ആദരിക്കപ്പെട്ട് കഴിഞ്ഞു. അതോടൊപ്പം ഫീൽഡ് ദിനാക്ഷോഷങ്ങളും, കാർഷിക സെമിനാറുകളും സംഘടിപ്പിച്ചു. ആദരണീയനായ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക നായകർ, കാർഷിക വിദഗ്ദർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ കർഷകർക്കൊപ്പം പങ്കെടുത്തു.
കാർഷിക സർവകലാശാല സാങ്കേതിക വിദ്യാദിനം ആചരിച്ചു
