.ദോഹ: അമേരിക്കയിൽനിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടയിൽ ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശിനി ഖത്തറിൽ മരണപ്പെട്ടു. തമിഴ്നാട് ചെന്നൈ സ്വദേശിനി പത്മജ രാമസ്വാമി (38) ആണ് മരിച്ചത്. വിമാനത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ദോഹയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഭർത്താവ് സുന്ദരരാജൻ കണ്ണൻ ഒപ്പമുണ്ട്.മാതാപിതാക്കളുടെ 40ാം വിവാഹ വാർഷികം ആഘോഷിക്കാനായി നാട്ടിൽ അറിയിക്കാതെ പുറപ്പെട്ടതായിരുന്നു ഇരുവരും. പിതാവ്: രാമസ്വാമി നാരായണൻ. മാതാവ്: ഗായത്രി രാമസ്വാമി. പ്രവാസി വെൽഫയർ റിപാർട്രിയേഷൻ വിങ്ങിന്റെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
വിമാനയാത്രക്കിടയിൽ ഹൃദയാഘാതം: തമിഴ്നാട് സ്വദേശിനി ദോഹയിൽ മരണപ്പെട്ടു
