അഗളി: ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന തമിഴ് സൂപ്പർ താരം രജനികാന്തിന്റെ സിനിമയുടെ ചിത്രീകരണം പത്തിന് ഗോഞ്ചിയൂരിൽ ആരംഭിക്കുന്നു. ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ആരംഭിക്കുന്നത്. ഇതിനായി ഗോഞ്ചിയൂരിൽ വലിയ സെറ്റാണ് ഒരുക്കുന്നത്. സംവിധാനം നെൽസനാണ്. ജയിലർ സിനിമയുടെ രണ്ടാംഭാഗത്തിന്റെ സെറ്റ് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഇവിടെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രജനികാന്ത് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം ഈ ആഴ്ച അട്ടപ്പാടിയിലെത്തും.
രജനികാന്ത് നായകനാകുന്ന ജയിലർ 2 ന്റെ ഷൂട്ടിംഗ് അട്ടപ്പാടിയിൽ
