തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. 23 രൂപയാണ് തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമീണ വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപയാണ് കൂട്ടിയത്. 26 രൂപ കൂട്ടിയ ഹരിയാനയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 400 രൂപയിലെത്തും.