തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനു സർക്കാർ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കും. ഓണക്കാലത്തെ ചെലവുകൾക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ മന്ത്രിയുടെ പരിഗണനയിലുണ്ടെങ്കിലും ഓണത്തിനു മുൻപു വേണോ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു വേണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.
ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരള സർക്കാർ
