.ദമാം. പ്രവാസി മലയാളിയായ നിലമ്പൂർ വെളിയംപാഠം സ്വദേശി മണിമല പറമ്പിൽ റിജോ മത്തായിയേ (41)സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചിക്കൻപോക്സ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി റിജോ അവധിയെടുത്ത് വിശ്രമത്തിൽ ആയിരുന്നു. അൽ ഖോബാറിലെ തുഖ്ബയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു റിജോ. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം റിജോയേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനാൽ നാട്ടിലുള്ള പിതൃസഹോദരൻ സൗദിയിലുള്ള സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് റിജോയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ പോലീസും ആരോഗ്യപ്രവർത്തകരും മോർച്ചറിയിലോട്ട് മൃതദേഹം മാറ്റി. 15 വർഷത്തോളമായി സൗദിയിലെ കാമറൂൺ പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
മലയാളി യുവാവ് സൗദിയിൽ താമസസലത്ത് മരിച്ച നിലയിൽ
