മാള: സി.ബി.എസ്.ഇ സ്കൂൾ മേഖലയിലെ ജില്ലയിൽ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യ ടർഫ് കോർട്ടിന്റെ ഉദ്ഘാടനം ഹോളിഗ്രേസിൽ മാളയിലെ പ്രമുഖ ഫുട്ബോൾ താരങ്ങൾ ചേർന്ന്നിർവഹിച്ചു.മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ അഡ്വ. ഡോ. ജോസഫ് പി. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ, ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, പ്രിൻസിപ്പൽ ഡോ. ലിവിയ പി.വി., എം.ബി.എ കോളേജ് ഡയറക്ടർ. ജിയോ ബേബി എന്നിവർ ആശംസകൾ നേർന്നു.ജോൺ തളിയത് സ്വാഗതവും ജീസൻ പള്ളിപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.ഉദ്ഘാടനത്തോടനുബന്ധിച്ച് മുൻ സന്തോഷ് ട്രോഫി താരം ശ്രീ പി.വി. സന്തോഷ് നയിച്ച തൃശ്ശൂർ വെറ്ററൻസ് ടീമും മുൻ സീനിയർ മലപ്പുറം ജില്ലാ ടീം ക്യാപ്റ്റൻ എം. നജീബ് നയിച്ച മലപ്പുറം വെറ്ററൻസ് ടീമും തമ്മിൽ പ്രദർശന മത്സരം നടന്നു.ആധുനിക സൗകര്യങ്ങളോടുകൂടിയ ടർഫ് കോർട്ടിൽ 5’s, 7’s ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. മാളയിലും സമീപ പ്രദേശങ്ങളിലുമുള്ള ഫുട്ബോൾ പ്രേമികൾക്കായി ഒരുക്കിയ ഈ സൗകര്യം ദിവസേന രാവിലെ 5 മുതൽ രാത്രി 10 വരെ ഏവർക്കും ഫീസ് നൽകി ഉപയോഗിക്കാനാകും.
സി.ബി.എസ്.ഇ സ്കൂൾ മേഖലയിൽ ജില്ലയിലെ ആദ്യ ടർഫ് കോർട്ടിന് ഹോളീഗ്രേസിൽ തുടക്കം
