ഓഫ്സ്റ്റേജ് അന്നമനട നൽകിവരുന്ന പതിനാലാമത് മോഹൻ രാഘവൻ ചലചിത്ര പുരസ്കാരം വിക്ടോറിയ സിനിമയുടെ സംവിധായിക ശിവരഞ്ജിനിക്ക്സംവിധായകൻ ടി.വി.ചന്ദ്രൻ സമർപ്പിച്ചു. അനുസ്മരണ സമ്മേളനം സിനിമാതാരം ടി.ജി.രവി ഉദ്ഘാടനം ചെയ്തു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഛായാഗ്രഹകൻ കെ.ജി.ജയൻ ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു.എഴുത്തുകാരിയും അഭിനേത്രിയുമായ ജോളി ചിറയത്ത് മുഖ്യപ്രഭാഷണം നടത്തി. പി.കെ.കിട്ടൻ, പി.ടി.വിത്സൻ എന്നിവർ അനുസ്മരണം നടത്തി. അഭിനേത്രി മീനാക്ഷി ജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഡി.ജോസ്,അഡ്വ. വി.വി.ജയരാമൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജോബി പയ്യപ്പിള്ളി, ടി.കെ സതീശൻ, പി.വി. വിനോദ്, ബാബുരാജ് അന്നമനട, വിഷ്ണു വടക്കേത്ത്, സുധീർ ബാബു, കെ.വി. ശ്യാം എന്നിവർ സംസാരിച്ചു. ഫോട്ടോ : മോഹൻ രാഘവൻ ചലച്ചിത്ര പുരസ്കാരം സംവിധായകൻ ടി.വി.ചന്ദ്രൻ പ്രിയരഞ്ജിനിക്ക് നൽകുന്നു.
മോഹൻ രാഘവൻ ചലച്ചിത്ര പുരസ്കാര സമർപ്പണം
