തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്കൂളിലെ വിദ്യാർഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണകാരണം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
