കാസർഗോഡ് : കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.12 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.മംഗലാപുരം – കോയമ്പത്തൂർ ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് ഇടിച്ചത്.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
