കരൂർ ദുരന്തം: തമി‍ഴ്നാടിന് സഹായ വാഗ്ദാനവുമായി കേരളം

തിരുവനന്തപുരം: കരൂരിൽ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ, തമി‍ഴ്നാടിന് സഹായ വാഗ്ദാനവുമായി കേരളം. ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. തമിഴ്നാട് ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് മന്ത്രി വീണാ ജോർജ് സഹായം വാഗ്ദാനം ചെയ്തു. ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരെ തമിഴ്നാട്ടിലേക്ക് അയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *