പീരുമേട് :ഇന്ത്യൻ ദലിത് ഫെഡറേഷൻ സി കെ റ്റി യു പ്രസ്ഥാതങ്ങളുടെ സ്ഥാപക നേതാവ് കല്ലറ സുകുമാരൻ്റെ 29-ാം മത് വാർഷിക അനുസ്മരണം സംഘടിപ്പിച്ചു.എസ് എൻ ഡി പി യോഗം മുൻ പ്രസിഡൻ്റ് അദ്ധ്വ : സി കെ വിദ്യാസാഗർ ഉത്ഘാടനം ചെയ്തു.സാമൂഹ്യ നീതിക്കായുള്ളു പോരാട്ടം ശക്തിപ്പെടുത്തുവാൻ ദലിത് പിന്നോക്ക സംഘടനകൾ ഐക്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപെട്ടു. കല്ലറ സുകുമാരൻ, എം കെ രാഘവൻ, ഇബ്രാഹിം സുലൈമാൻ സേട്ട് എന്നിവർ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഐക്യം രൂപപെടുത്തിയെടുക്കുവാൻ ഐഡിഎഫ് മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ഐ ഡി എഫ് സംസ്ഥാന പ്രസിഡൻ്റ് പി. ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു.ആർ ദിനേശൻ പ്രസിഡൻ്റ്.പീരുമേട് പഞ്ചായത്ത്, കല്ലറ ശശീന്ദ്രൻ ജനറൽ സെക്രട്ടറി സി കെ റ്റി യു,കെ .കെ സുരേഷ്സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ്,എ .കെ സജീവ് ജനറൽ സെക്രട്ടറി, എ കെ സി എച്ച് എം എസ്,വി .കെ വിമലൻ,കെ .പി ജയിംസ്,പി. എ ദാമോധരൻ,ഓമന തങ്കച്ചൻ, എം .എസ് തങ്കപ്പൻ,മെൽവിൻ മാത്യു, കെ. ജെ തങ്കച്ചൻ,ഷാജി പാണ്ടി മാക്കൻ,സുനിൽ കുമാർ,പി .കെ ശശി, പുനലൂർ രവീന്ദ്രൻ,വി .എസ് സോമൻ, മാത്യൂ ചേന്നാട്, സജി കമ്പംമേട് എന്നിവർ പ്രസംഗിച്ചു.ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ നിന്നും കല്ലറ സുകുമാരൻ സ്മൃതി മണ്ഡപത്തിലേക്ക് നടത്തിയ അനുസ്മരണ റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.
കല്ലറ സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു
