കണ്ണൂർ: കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ കൊള്ളയിൽ നിന്നും തടിതപ്പാനുള്ള രക്ഷപ്പെടൽ തന്ത്രമാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന ആക്രമണം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഷാഫിക്ക് വേണ്ടിവന്നത്. ഒരു എംപിക്ക് അദ്ദേഹത്തിന്റെ മണ്ഡലം സന്ദർശിക്കാൻ പോയപ്പോഴുണ്ടായ അനുഭവം ഇതാണെങ്കിൽ ഇതിനെ കാട്ടുനീതിയെന്നല്ലാതെ എന്ത് പറയുക എന്നും അദ്ദേഹം ചോദിച്ചു.ഇതുകൊണ്ടൊന്നും അവസാനിക്കില്ല. കണക്ക് എഴുതിവെച്ചിട്ടുണ്ട്. കൃത്യമായി എല്ലാം കണക്കിലുണ്ടാകും ഒന്നും കണക്കിൽപ്പെടാതെ പോകില്ലെന്ന് പൊലീസുകാർ മനസിലാക്കണം.ചില പൊലീസ് ഉദ്യോഗസ്ഥർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഷാഫിക്ക് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ വേണ്ടിവന്നു, ഒന്നും കണക്കിൽപ്പെടാതെ പോകില്ല ; കെ സി വേണുഗോപാൽ
