ജെറുസലേം:തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജെറുസലേമിലെ റാമോട്ട് ജംഗ്ഷനിൽ വാഹനത്തിൽ എത്തിയ രണ്ട് ആക്രമികൾ ഒരു ബസ്റ്റോപ്പിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബസ്സ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും അക്രമികളെ നേരിടുകയും തിരികെ വെടിയുതിർക്കുകയും ചെയ്തു. ഇതിലൂടെ അക്രമികൾ എന്നു സംശയിക്കുന്ന രണ്ടുപേരും കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവസ്ഥലം സന്ദർശിച്ചു.
ജെറുസലേമിൽ വെടിവെപ്പ്; ആറു പേർ കൊല്ലപ്പെട്ടു
