മോസ്‌കോ: പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെ കിഴക്കന്‍ മേഖലയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് കംചത്ക ഉപദ്വീപില്‍ റഷ്യയുടെ ക്ല്യൂചെവ്സ്‌കോയ് അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സജീവ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണിത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ചൂടുള്ള ലാവയുടെ ഒഴുക്ക് രേഖപ്പെടുത്തിയതായും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.സമീപ വര്‍ഷങ്ങളില്‍ നിരവധി തവണ പൊട്ടിത്തെറിച്ച ക്ല്യൂചെവ്സ്‌കോയ്, പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കിയില്‍ നിന്ന് ഏകദേശം 450 കിലോമീറ്റര്‍ (280 മൈല്‍) വടക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്.റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ യുണൈറ്റഡ് ജിയോഫിസിക്കല്‍ സര്‍വീസ് പൊട്ടിത്തെറി സ്ഥിരീകരിച്ചു.
റഷ്യയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു
