പസഫിക് ദ്വീപ് രാജ്യമാണ് ടുവാലു. ഇവിടെ വര്‍ഷങ്ങളായി സമുദ്രനിരപ്പ് നിശബ്ദമായി മുകളിലേക്ക് ഉയരുന്നു. 2050 ആകുമ്പോഴേക്കും തലസ്ഥാനമായ ഫോഗഫാലെയുടെ പകുതിയും വേലിയേറ്റത്തില്‍ വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടുവാലു ഒക്ടോബര്‍ 1 1978 നാണ് സ്വതന്ത്രമായത്. ടുവാലുവിലെ ജനങ്ങള്‍ മുഴുവന്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുകയാണ്. ലോക ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യത്തെ മുഴുവന്‍ ജനതയും ആസൂത്രിത കുടിയേറ്റത്തിന്റെ ഭാഗമാകുന്നത്. വയേഡ് റിപ്പോര്‍ട്ട് അനുസരിച്ച് സമുദ്രനിരപ്പ് ഉയരുന്നതാണ് കുടിയേറ്റത്തിന് കാരണമായി പറയുന്നത്. ടുവാലുവിന്റെ ഭൂരിഭാഗം ഭൂമിയും 25 വര്‍ഷത്തിനുള്ളില്‍ വെള്ളത്തിനടിയിലാകുമെന്നും അതിജീവനത്തിനായി ജനങ്ങള്‍ പലായനം ചെയ്യേണ്ടി വരുമെന്നും പഠനങ്ങള്‍ പറയുന്നു.
ഒരുരാജ്യം മുഴുവന്‍ കുടിയേറാന്‍ ഒരുങ്ങുന്നു
