ദോഹ: ഇറാൻ ഖത്തറിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്. തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനാണ് പരിക്കേറ്റത്. തകർക്കപ്പെട്ട മിസൈൽ ഭാഗങ്ങൾ തട്ടിയാണ് പരിക്ക്.ഖത്തറിലെ കമ്പനിയിൽ ജീവനക്കാരനായ ഹിഷാം സഹപ്രവർത്തകർക്കൊപ്പം പുറത്തിറങ്ങിയ സമയം ഇറാനിൽനിന്ന് ആക്രമണമുണ്ടാകുകയും ഖത്തറിന്റെ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ ഭാഗങ്ങൾ വീണ് ഹിഷാമിന് പരുക്കേൽക്കുകയുമായിരുന്നു. തൃശൂർ ശ്രീ കേരളവർമ കോളജിലെ പൂർവവിദ്യാർഥിയും യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരവുമായിരുന്നു ഹിഷാം.കൈക്കും കാലിനുമാണ് പരുക്കേറ്റത്. ഹിഷാമിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇറാൻ ആക്രമണം: ഖത്തറിൽ തൃശൂർ വെങ്കിടങ് സ്വദേശിക്ക് പരിക്ക്
