ഡൽഹി: ഇന്ത്യയിലെ ഒന്നാം നമ്പർ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ആയി ഇൻസ്റ്റഗ്രാം റീൽസ്. യൂട്യൂബ്, ടിവി, മറ്റ് എല്ലാ പ്ലാറ്റ്ഫോമുകളെയും ഇൻസ്റ്റ റീൽസ് മറികടന്നുവെന്നും മെറ്റ പറയുന്നു.അതേസമയം ഇൻസ്റ്റഗ്രാം റീൽസ് ഇന്ത്യയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ സമയത്താണ് ഈ നേട്ടം കൈവരിചിരിക്കുന്നത്. മെറ്റ നടത്തിയ IPSOS പഠനത്തിൽ ആണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 33 നഗരങ്ങളിൽ നിന്നുള്ള 3,500-ലധികം ആളുകളുമായി സംസാരിച്ചു. ഈ ഫലങ്ങൾ അനുസരിച്ച്, ഷോർട്ട്-ഫോം വീഡിയോകൾ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഉള്ളടക്കമായി മാറിയിരിക്കുന്നു. ഏകദേശം 97 ശതമാനം ആളുകളും ഏതെങ്കിലും പ്ലാറ്റ്ഫോമിൽ ഷോർട്ട് വീഡിയോകൾ ദിവസവും കാണുന്നു. അവരിൽ 92 ശതമാനം പേരും റീലുകളെയാണ് തങ്ങളുടെ ആദ്യ ചോയ്സായി കണക്കാക്കുന്നതെന്നും മെറ്റ പറയുന്നത്.
ഇന്ത്യയിലെ ഒന്നാം നമ്പർ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാം റീൽസ്
