ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് വടക്കന്‍ സുലവേസി പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 6:48-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സുലവേസി, മലുകു ദ്വീപ് സമൂഹങ്ങള്‍ക്കിടയിലുള്ള മൊളുക്ക കടലില്‍ ഭൂനിരപ്പില്‍ നിന്ന് 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം: ഒരാൾ മരിച്ചു
