പുതിയ സുരക്ഷാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടുക്കളയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ മുൻകരുതൽ നടപടികൾ. എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഗ്യാസ് ചോർച്ച മൂലമുണ്ടാകുന്ന വൻ ദുരന്തങ്ങൾ ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവർ ഓരോ രണ്ട് വർഷം കൂടുമ്പോഴും നിർബന്ധമായും സുരക്ഷാ പരിശോധന നടത്തണമെന്ന് അധികൃതർ അറിയിച്ചു. അംഗീകൃത ഏജൻസികളിൽ നിന്നുള്ള ജീവനക്കാർ മാത്രമേ ഈ പരിശോധന നടത്താൻ പാടുള്ളൂ. ഇതിനായി ചെറിയൊരു തുക ഫീസായി നൽകേണ്ടി വരും. സുരക്ഷാ ഹോസുകളും റെഗുലേറ്ററുകളും കാലപ്പഴക്കം ചെന്നതാണെങ്കിൽ ഉടൻ മാറ്റണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *