കോട്ടയം: മികച്ച രക്തദാന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മറ്റപള്ളിക്കുന്ന് റസിഡൻസ് അസോസിയേഷൻ (MRA)യെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ബ്ലഡ് ബാങ്ക് സെന്റർ, കൊച്ചി ആദരിച്ചു.രക്തം ആവശ്യമായ രോഗികൾക്ക് വിവിധ ആശുപത്രികളിലേക്ക് രക്തദാതാക്കളെ എത്തിക്കുന്നതിലും, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും, രക്തദാതാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നതിലും എം.ആർ.എ നടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു.സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും രക്തദാതാക്കളെ ആദരിക്കുന്നതിലും അസോസിയേഷൻ മാതൃകയായിരുന്നതായി ഐ.എം.എ അധികൃതർ ചടങ്ങിൽ അഭിപ്രായപ്പെട്ടു.എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക.ജി. ഐ എ.എസ്, ഐ.എം.എ ചെയർമാൻ ഡോ. കെ. നാരായണൻകുട്ടി, ഡോ. ജുനൈദ് റഹ്മാൻ, ഡോ. അതുൽ ജോസഫ് മാനുവൽ എന്നിവരുടെ സാന്നിധ്യത്തിൽ എം.ആർ.എയുടെ പ്രസിഡന്റ് റോബർട്ട് തോട്ടുപുറം, സെക്രട്ടറി ഫിലിപ്പ് ആക്കാംപറമ്പിൽ അസോസിയേഷനെ പ്രതിനിധീകരിച്ച് മെമെന്റോ ഏറ്റുവാങ്ങി.
മികച്ച രക്തദാന പ്രവർത്തനങ്ങൾക്ക് മറ്റപ്പള്ളിക്കുന്നു റെസിഡന്റ്സ് അസോസിയേഷന് ഐ.എം.എയുടെ ആദരം
