കോതമംഗലം: കനത്ത മഴയില്‍ കോതമംഗലം കുടമുണ്ടയില്‍ കുന്നുംപുറത്ത് ശശിയുടെ വീട്ടുമുറ്റത്തെ കിണറും മതിലും ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ സമീപത്തെ പറമ്പില്‍ നിന്നും മഴവെള്ളം എത്തിയതോടെ ഏകദേശം ആറടി ഉയരമുള്ള മതില്‍ 50 അടി നീളത്തിലാണ് ഇടിഞ്ഞുവീണത്. ഇതോടെ മുറ്റത്തെ കിണറിന്റെ കെട്ടും മോട്ടോറുമടക്കം കിണറിലേക്ക് ഇടിഞ്ഞുവീണു. 25 അടിയോളം താഴ്ചയുണ്ടായിരുന്ന കിണര്‍ പകുതിയും മൂടിപ്പോയ നിലയിലാണ്. നഷ്ടപരിഹാരമാവശ്യപ്പെട്ട് പല്ലാരിമംഗലം വില്ലേജില്‍ അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്തില്‍ അപേക്ഷ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പല്ലാരിമംഗലം പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ശശി പറഞ്ഞു.
കനത്ത മഴ: കിണറും മതിലും ഇടിഞ്ഞുവീണു
