ദോഹ : സംസ്കൃതി ഖത്തർ കാർഷിക സെമിനാർ സംഘടിപ്പിച്ചു. നജ്മയിലെ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ റിട്ടയേർഡ് അഗ്രികൾച്ചറൽ ജോയിൻ്റ് ഡയറക്ടർ പി. കെ. ഉമ്മർ സെമിനാർ നയിച്ചു. കാർഷിക മേഖലയിലെ സംരംഭ സാധ്യതയെക്കുറിച്ചും, വിവിധ സർക്കാർ പദ്ധതികളുടെ വിവരങ്ങളും, ഫാം ടൂറിസത്തിൻ്റെ നൂതനസാധ്യതകളും, അദ്ദേഹം വിശദീകരിച്ചു. സംസ്കൃതി സെക്രട്ടറി ഷംസീർ അരിക്കുളം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സംസ്കൃതി വൈസ് പ്രസിഡണ്ട് ഷിഹാബ് തൂണേരി നന്ദിയും പറഞ്ഞു.
സംസ്കൃതി ഖത്തർ കാർഷിക സെമിനാർ സംഘടിപ്പിച്ചു
