ഖത്തർ ദേശീയ കായികദിനം; ക്യുമേറ്റ്സ് പാദയാത്ര സംഘടിപ്പിച്ചു

ദോഹ : ഖത്തറിന്റെ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ക്യുമേറ്റ്സ് ടീം ദോഹയിലെ സുന്ദരമായ കോർണിഷ് മിയ പാർക്കിൽ ‘വാക്ക് വിത്ത് ക്യുമേറ്റ്സ്’ എന്ന പേരിൽ ആരോഗ്യവും ഐക്യവും ഒരുമിപ്പിക്കുന്ന പാദയാത്ര പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻറ് ജമ്നാസ് മാലൂർ നേതൃത്വം നൽകിയ ചടങ്ങിൽ സെക്രട്ടറി പ്രശോബ് നമ്പിയാർ വൈസ് പ്രസിഡണ്ട് ആശ, മുഹമ്മദ് ശാമിൽ, അൻഷിഫ്, സഫീർ,സുബൈദ ഇഷാക് എന്നീ എക്സിക്യൂട്ടീവ് അംഗങ്ങൾ വാക്ക് വിത്ത് ക്യുമേറ്റ്സ് പ്രോഗ്രാമിൽ നിറ സാന്നിദ്ധ്യമായി . അവേശവും അഭിമാനകാരവുമായ ഈ നിമിഷത്തിന് ട്ആൾസോ ട്രൈനെർ ഫിറോസ് ആരോഗ്യ കരമായ വ്യായാമ മുറകൾ പരിശീലിപ്പിക്കുകയും ചെയ്തു നിരവധി അംഗങ്ങൾ ആവേശപൂർവ്വം പങ്കുചേർന്നു.സൗഹൃദബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി പങ്കെടുത്തവർക്കെല്ലാം പ്രചോദനകരമായ അനുഭവമായി. കൂട്ടായ്മയുടെ ശക്തിയും സജീവമായ ജീവിതത്തിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ച ‘വാക്ക് വിത്ത് ക്യുമേറ്റ്സ്’ ദേശീയ കായികദിനത്തിന്റെ ആത്മാവിനെ മനോഹരമായി പ്രതിഫലിപ്പിച്ചു.ഐക്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി ശ്രദ്ധേയമായി. ദേശീയ കായികദിനത്തിന്റെ സന്ദേശമായ വ്യായാമത്തിന്റെയും സജീവ ജീവിതത്തിന്റെയും പ്രാധാന്യം പങ്കെടുത്തവർക്ക് ഓർമ്മിപ്പിക്കുന്നതായാണ് പരിപാടി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *