ദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നത്. ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നടപടികളും കൃത്യസമയത്ത് പൊതുജനങ്ങളെ അറിയിക്കും.പൊതുജങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷം; എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം
