ദോഹ: അനധികൃതമായി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മെത്താംഫിറ്റമിൻ വിഭാഗത്തിൽ പെടുന്ന ‘ഷാബു’ നിരോധിത മയക്കുമരുന്ന് പിടികൂടി. 1.84 കിലോഗ്രാം ഷാബുവാണ് ഖത്തർ കസ്റ്റംസിലെ ആന്റി-സ്മഗ്ലിംഗ് ആൻഡ് ഹാംഫുൾ ട്രേഡ് പ്രാക്ടീസസ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തത്.ഹമദ് തുറമുഖം വഴി എത്തിയ ഷിപ്പ്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഓഡിയോ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നിരോധിത ലഹരി പദാർത്ഥം കണ്ടെത്തിയത്.
ഖത്തറിലേക്ക് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മെത്താംഫിറ്റമിൻ പിടികൂടി
