കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണമൊരുക്കി ഇൻകാസ് ഖത്തർ പ്രവർത്തകർ

ദോഹ: ജനുവരി 9ന് ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്ന ഖത്തർ ഇൻകാസ് കുടുംബ സംഗമത്തിൽ പങ്കെടുക്കുവാനായി ദോഹയിലെത്തിയ, കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന് ഇൻകാസ് പ്രവർത്തകർ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ആവേശോജ്ജ്വല സ്വീകരണം നല്കി.ദോഹ എയർപോർട്ട് ഇന്നേ വരെ കണ്ടിട്ടില്ലാത്ത അത്രമേൽ ആവേശം അലതല്ലിയ സ്വീകരണമാണ് തങ്ങളുടെ പ്രിയ നേതാവിന് ഖത്തർ ഇൻകാസ് പ്രവർത്തകർ ഒരുക്കിയത്. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിദ്ധിഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിംഗ്, ലേഡീസ് വിംഗ് പ്രവർത്തകരടക്കം നൂറ് കണക്കിനാളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാൻ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *