ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയെ 2026ലെ ഗൾഫ് മേഖലയുടെ ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച് ജി.സി.സി ടൂറിസം കാപ്പിറ്റൽ കമ്മിറ്റി.ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലെ സംയുക്ത ടൂറിസം സഹകരണം ശക്തിപ്പെടുന്നതിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് പുതിയ പ്രഖ്യാപനം.ദോഹയെ ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനത്തെ ഗൾഫ് സഹകരണ കൗൺസിലും അംഗരാജ്യങ്ങളുടെ ടൂറിസം മന്ത്രിമാരും അംഗീകരിച്ചു. ഖത്തർ ടൂറിസം സമർപ്പിച്ച സമഗ്രവും തന്ത്രപരവുമായ ബിഡ് പ്രകാരമാണ് ദോഹയെ തെരഞ്ഞെടുത്തത്.ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിലെ ദീർഘകാല കാഴ്ച്ചപ്പാട് വ്യക്ത മാക്കുന്നതായിരുന്ന ബിഡ്. നഗര നവീകരണം സുസ്ഥിരത ജീവിത നിലവാരം എന്നിവയെല്ലാം സന്തുലിതമാക്കുന്ന ഒരു ലക്ഷ്യ സ്ഥാനം എന്ന നിലയിൽ ദോഹയുടെ ശക്തി പ്രദർശിപ്പിക്കുന്നതാണ് ഈ അംഗീകാരം.
2026ലെ ജിസിസിയുടെ ടൂറിസം തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട് ദോഹ
