ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം ഐസിബിഎഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽചെയർ നൽകി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയുടെയും ജന.സെക്രട്ടറി ദീപക് ഷെട്ടി, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, ആശ്രയ ഇൻ ചാർജ് മിനി സിബി മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ഷിജു കുര്യാക്കോസ്, ജനറൽ സെക്രട്ടറി നിഷാദ് സൈദ് , ട്രഷറർ സനന്ത് രാജ്, വൈസ് പ്രസിഡന്റ് മാരായിട്ടുള്ള ഷബാൻ ചുണ്ടക്കാടൻ, മർലിയ അജാസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ സുനിൽ മുല്ലശ്ശേരി, മഞ്ജുഷ ശ്രീജിത്ത്, സലീൽ സലാം എന്നിവർ ചേർന്ന് കൈമാറി.
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ, ഐ സി ബി എഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽ ചെയർ നൽകി
