ദോഹ: നിയമസഭാ സ്പീക്കറും, കെപിസിസി പ്രസിഡണ്ടും,യുഡിഫ് ചെയർമാനും മന്ത്രിയും ആയിരുന്ന കോൺഗ്രസ്സ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി. ഐ.സി.സി മുംബൈ ഹാളിൽ ചേർന്ന യോഗം ഇൻകാസ് ഖത്തർ സ്ഥാപക നേതാവ് കെ.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പഴയകാല കോൺഗ്രസ്സ് നേതാക്കളിൽ സൗമ്യത മുഖമുദ്രയായിട്ടുള്ള നേതാക്കളിൽ ഒരാളാണ് പി പി തങ്കച്ചൻ എന്ന് ഉസ്മാൻ ഓർമ്മിച്ചെടുത്തു. ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠൻ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. പാർട്ടിപ്രവർത്തകരെയും ജനങ്ങളെയും കേൾക്കാൻ സമയം കണ്ടെത്തിയിരുന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി പി തങ്കച്ചൻ എന്ന് മണികണ്ഠൻ അഭിപ്രായപ്പെട്ടു. ഇൻകാസ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സി. താജ്ജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷിബു കല്ലറ,അഡ്വ.മഞ്ജുഷ ശ്രീജിത്ത്, വനിതാ വിംഗ് ജന സെക്രട്ടറി അർച്ചന, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ദിജേഷ് എറണാകുളം, സന്ദീപ് മലപ്പുറം ജെറ്റി ജോർജ്, വർഗീസ് വർഗീസ് തുടങ്ങിയവർ പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മറ്റി ട്രഷറർ അബ്ദുൾറഹ്മാൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.ഇന്ത്യൻ കൾച്ചറൽ സെന്റർ ഓണം സ്പെഷ്യൽ വെഡ്നസ്ഡേ ഫിയസ്റ്റ സംഘടിപ്പിച്ചു.ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) വനിത ഫോറവുമായി ചേർന്ന് ഓണം സ്പെഷൽ വെനസ്ഡേ ഫിയസ്റ്റ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ ഖത്തറിലെ വിവിധ ഐ.സി.സി അഫിലിയേറ്റഡ് ഓർഗനൈസേഷനുകളും ആർട്സ് സെന്ററുകളും കലാപരിപാടികൾ അവതരിപ്പിച്ചു. ഐ.സി.സി സെക്രട്ടറി പ്രദീപ് പിള്ള സ്വാഗതം പറഞ്ഞു. ഐ.സി.സി വനിതാ ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ ആമുഖ പ്രസംഗം നടത്തി. ഡോ. മനീഷ വൈഭവ് ടണ്ടലെ മുഖ്യാതിഥിയായിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. മനീഷ വൈഭവ് ടണ്ടലെ സദസ്സിനെ അഭിസംബോധന ചെയ്യുകയും ഐ.സി.സി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.യു.എൻ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക് (എസ്.ഡി.എസ്.എൻ) പ്രോഗ്രാമിന് കീഴിൽ ഗ്ലോബൽ സ്കൂൾസ് അഡ്വക്കേറ്റായി തിരഞ്ഞെടുക്കപ്പെട്ട മോൾസി മാത്യുവിനെ ആദരിച്ചു. പ്രേമ ശരത്ത് പരിപാടികൾ അവതരിപ്പിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അഫിലിയേറ്റഡ് ഓർഗനൈസേഷനുകളുടെ പ്രസിഡന്റുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഐ.സി.സി സെക്രട്ടറി അഫ്സൽ അബ്ദുൽ മജീദ് നന്ദി പറഞ്ഞു.
പി.പി തങ്കച്ചന്റെ വിയോഗത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി
