ദോഹ: ഖത്തറിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.യാത്രക്കാരൻ്റെ ലഗേജിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നി, പ്രത്യേക സ്‌കാനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സമഗ്രമായ പരിശോധനയിൽ, അയാളുടെ സ്യൂട്ട്കേസിന്റെ ലോഹ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നിരവധി ഹെറോയിൻ പൊതികൾ കണ്ടെത്തുകയായിരുന്നുവിശദമായ പരിശോധനയിൽ, യാത്രക്കാരൻ്റെ ലാപ്ടോപ്പ്, സ്പീക്കറുകൾ, ഒരു ഹെയർ ബ്ലോവർ എന്നിവയിൽ നിന്ന് കറുത്ത ടേപ്പിൽ വിദഗ്‌ധമായി പൊതിഞ്ഞ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ പൊതികൾ കണ്ടെത്തി.ആകെ 520 ഗ്രാം ഭാരമുള്ള 13 പൊതി ഹെറോയിൻ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട: 520 ഗ്രാം ഹെറോയിൻ കസ്റ്റംസ് പിടികൂടി
