കൊച്ചി :കടമക്കുടി പ്രദേശത്തിന്റെ പ്രകൃതിഭംഗിയും പരിസ്ഥിതി സന്തുലിതാവസ്ഥയും നിലനിർത്തിക്കൊണ്ട് തന്നെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ഈ ‘ഗ്രാമീണ കായൽ ടൂറിസം’ പദ്ധതി ലക്ഷ്യമിടുന്നത്.കൊച്ചി നഗരത്തിനടുത്തുള്ള മനോഹരമായ കടമക്കുടി ദ്വീപുസമൂഹത്തെ ഒരു പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ 7.79 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.
കടമക്കുടിയെ മാറ്റാൻ ഗ്രാമീണ കായൽ ടൂറിസം പദ്ധതി; സംസ്ഥാന സർക്കാർ 7.79 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
