സ്വർണ്ണവിലയിൽ വിലയിൽ വൻ ഇടിവ്

തിരുവനന്തപുരം:സ്വർണ്ണവിലയിൽ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ തുടരുന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,120 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,600 രൂപയായി താഴ്ന്നു.ഗ്രാം നിരക്കിലും വലിയ കുറവാണ് ഇന്ന് പ്രകടമായത്. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 14,200 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *