വിമാനയാത്രക്കാരുടെ ചെലവ് കുറയ്ക്കും; പുതിയ നടപടികൾക്കൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: വിമാനയാത്രക്കാരുടെ ചെലവ് കുറയ്ക്കാനും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും കേന്ദ്ര സർക്കാർ പുതിയ നടപടികൾക്ക് തയ്യാറെടുക്കുന്നു. സീറ്റ് തെരഞ്ഞെടുപ്പിന് ഈടാക്കുന്ന അധിക നിരക്കുകൾ നിയന്ത്രിക്കുകയും യാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഇപ്പോൾ പല വിമാനക്കമ്പനികളും സീറ്റ് തിരഞ്ഞെടുപ്പിനായി അധിക ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ, ഇതിന് നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *