തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം. ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. അതേസമയം ജനുവരി 22നുള്ളിൽ അപേക്ഷ നൽകുകയാണെങ്കിൽ എസ്‌ഐആർ അന്തിമ പട്ടികയിൽ പേരുണ്ടാകും. ഓൺലൈനായാണ് പേരുചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. voters.eci.gov.in എന്ന സൈറ്റ് വഴിയും ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം.
ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം
