താനൂരിൽ കൂട്ടുകാരനൊപ്പം കുളിക്കാൻ പോയ ആലിക്കാപറമ്പിൽ ഉമർ ഫറൂഖ്- മുനീറ ദമ്പതികളുടെ മകനും നിറമരുതൂർ ജി യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ മുഫാസ് (10)നേ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കുളത്തിൽ തിരച്ചിൽ നടത്തിയതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് ഏഴിനാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂർ ജില്ലാ ഗവൺമെൻറ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
താനൂരിൽ കൂട്ടുകാരൻ ഒപ്പം കുളിക്കാൻ പോയ 10 വയസ്സുകാരൻ കുളത്തിൽ മരിച്ച നിലയിൽ
