ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ എത്തും. ആയിരത്തിലധികം വരുന്ന എൻഡിഎയുടെ മഹിളാ പ്രവർത്തകരുടെ റാലിയിൽ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നാരംഭിക്കുന്ന മഹിളാ റാലി തലയോലപ്പറമ്പ് ടൗണിൽ അവസാനിക്കും ശേഷം നടക്കുന്ന പൊതു സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യും. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ ലേഖ അദ്ധ്യക്ഷത വഹിക്കും.പ്രീതി നടേശൻ മുഖ്യപ്രഭാഷണം നടത്തും യോഗത്തിൽ എൻഡിഎ സ്ഥാനാർത്ഥി കെ അജിത്ത് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ശ്യാമള എസ് കുന്ദർ, പി ആർ രജനി, വി അമ്പിളി, ജയശ്രീ രാജീവ്, ദീപാ അനിൽകുമാർ, സുലേഖ എം എ, രഞ്ജിത കൃഷ്ണകുമാർ, മഞ്ജു സുരേഷ് എന്നിവർ സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *