സൈബർ തട്ടിപ്പിൽ നിന്ന് ഹോട്ടലുടമ രക്ഷപ്പെട്ടു

പീരുമേട്:ഹോട്ടൽ ഉടമയുടെ അക്കൗണ്ടിലേക്ക് 11200 രൂപ അയക്കുകയും ചിക്കൻ ബിരിയാണിയുടെ ബാലൻസ് പൈസ തിരിച്ച് അയക്കണം എന്ന വ്യാജേന തട്ടിപ്പ്.വണ്ടിപ്പെരിയാറിൽ ആണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് വണ്ടിപ്പെരിയാർ ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പെരിയാർ കാറ്ററിംഗ് റസ്റ്റോറന്റിലേക്ക് രണ്ട് ചിക്കൻ ബിരിയാണി ഫ്രൈഡ് റൈസ് ഇതിനാവശ്യമായ ചിക്കൻ ബീഫ് കറികളും ആവശ്യപെട്ട് ഹിന്ദിയിൽ ഫോൺ വന്നു.ഓർഡർ എടുത്ത മാനേജർ ഭക്ഷണസാധനങ്ങൾ പാർസൽ ആക്കി വെക്കുകയും ചെയ്തു. റസ്റ്റോറന്റിലെ ഗൂഗിൾ പേ നമ്പറിൽ ഒരു രൂപ ആദ്യം അയച്ചു രണ്ടാമത് വന്നതാകട്ടെ 11200 രൂപയും തുടർന്ന് വാട്സാപ്പിൽ ഹിന്ദിയിൽ സന്ദേശം വരുന്നു ഒരു അബദ്ധം പറ്റി നിങ്ങളുടെ ഓർഡർ തുകയെക്കൽ കൂടുതൽ 10,080 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട് ഇത് തിരിച്ച് അയക്കണം എന്നുള്ളതായിരുന്നു. സന്ദേശം കേട്ട് ഉടൻ മാനേജർ പണം തിരികെ അയക്കുകയും ചെയ്തു എന്നാൽ അക്കൗണ്ടിൽ ബാലൻസ് ഇല്ലാതിരുന്നതിനാൽ പണം തിരികെ പോയില്ല. ഇതോടെ ഈ തട്ടിപ്പിൽ നിന്നും ഇവർ രക്ഷപ്പെടുകയായിരുന്നു.. സമാനമായ സംഭവം പല ഹോട്ടൽ ഉടമകൾക്കും സംഭവിച്ചതായുള്ള വാർത്തകൾ ഇതിനോടകം തന്നെ വന്നിട്ടുണ്ട്. ഓർഡർ നൽകിയ ആൾ വരും എന്നോർത്ത് ഇവർ വെയിറ്റ് ചെയ്തെങ്കിലും ആരും വന്നിട്ടുമില്ല തട്ടിപ്പ് വ്യാപകമായി നടക്കുന്നതിനാൽ വ്യാപാരസ്ഥാപന ഉടമകളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *