ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്തു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കിയത്. കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിങ് നടന്നത്.പള്ളിപ്പാട് പഞ്ചായത്തിൽ വൈകുന്നേരം വരെ 2,886 പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്. കരുവാറ്റ പഞ്ചായത്തിൽ 4,739 പക്ഷികളെയും കൊന്നൊടുക്കി.
പക്ഷിപ്പനി; കള്ളിങ്ങിന് വിധേയമാക്കിയത് 7,625 പക്ഷികളെ
