ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫി പരമ്പരയിലൂടെ ‘സ്പോർട്സ് മാൻ സ്പിരിറ്റ്’ എന്നത് ഒരു വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ക്രിക്കറ്റർമാർ. ആദ്യത്തേത് കാലിന് പരിക്കേറ്റിട്ടും നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ഋഷഭ് പന്തിൻ്റെ പോരാട്ടവീര്യമാണ്. അയാൾ ഓൾഡ് ട്രാഫോർഡിലെ കോണിപ്പടികൾ ഇറങ്ങിവരുന്ന ചിത്രം ആരും മറക്കില്ല.ഒന്നാമിന്നിങ്സിൽ 314/6 എന്ന സ്കോറിൽ ഇന്ത്യയുടെ നില പരുങ്ങലിലായപ്പോഴാണ് പന്തിൻ്റെ ഹീറോയിക് തിരിച്ചുവരവ് ഓൾഡ് ട്രാഫോർഡ് കണ്ടത്. കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചും ഹർഷാരവം മുഴക്കിയുമാണ് പന്തിനെ ഗ്രൗണ്ടിലേക്ക് വരവേറ്റത്. വേദന സഹിച്ചും മുടന്തിയുമായിരുന്നു പന്ത് കോണിപ്പടികൾ ഇറങ്ങിവന്നിരുന്നത്.നാലാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ബാറ്റ് ചെയ്യവെയാണ് പന്തിൻ്റെ കാലിന് പരിക്കേറ്റത്. പിന്നാലെ താരം റിട്ടയേർഡ് ഹർട്ടായി ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു. ക്രിസ് വോക്സിൻ്റെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് ഋഷഭിൻ്റെ കാലിൽ പന്ത് വന്നിടിച്ചത്. വേദന കൊണ്ട് പുളഞ്ഞ താരം അധികം വൈകാതെ കളംവിട്ടിരുന്നു. അതോടെ അവസാന മത്സരത്തിൽ നിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പറെ പുറത്താക്കി.
ക്രിക്കറ്റ് ആരാധകർ ഹൃദയത്തിൽ ചേർത്തുവെക്കുന്ന നിമിഷങ്ങൾ ഒറ്റക്കയ്യുമായി ക്രിസ് വോക്സ്, മുടന്തി നീങ്ങി ഋഷഭ് പന്ത്
