ജനപക്ഷപദയാത്ര സംഘടിപ്പിച്ചു

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിലെ ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെയും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്കുള്ള വികസനം തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെയും ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപക്ഷപദയാത്ര സംഘടിപ്പിച്ചു. ചെമ്പ് പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര കെ പി സി സി അംഗം മോഹൻ .ഡി ബാബു ജാഥാ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് കെ.ജെ സണ്ണിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. മുൻ കെ പി സി സി അംഗം എൻ.എം താഹ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് പി.കെ ദിനേശൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എസ്.ജയപ്രകാശ്, എസ്.ശ്യാംകുമാർ, റെജി മേച്ചേരിൽ, അഡ്വ.പി.വി സുരേന്ദ്രൻ, റഷീദ് മങ്ങാടൻ, ടി. പി അരവിന്ദാക്ഷൻ, സി.എസ് സലിം, രാഗിണി ഗോപി, ലയാ ചന്ദ്രൻ ,മോനു ഹരിദാസ്, ടി.വി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.വൈകിട്ട് ബ്രഹ്മമംഗലം മാർക്കറ്റിൽ നടന്ന സമാപന സമ്മേളനം കെ പി സി സി രാഷ്ടീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടത്തുന്ന പദയാത്ര 3ന് വൈകിട്ട് ചെമ്പ് അങ്ങാടിയിൽ സമാപിക്കും.ഫോട്ടോ:ചെമ്പ് മണ്ഡ

Leave a Reply

Your email address will not be published. Required fields are marked *