പട്ന: കൈയിൽ ചുറ്റിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്ന് ഗോവിന്ദ എന്ന ഒരു വയസുകാരൻ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയും.പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തൽക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കൈയിൽ ചുറ്റിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരൻ
